Home   /   About

About Us

ആമുഖം

കരിയില്‍ 917-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ രൂപീകൃതമായിട്ട് 91 വര്‍ഷം പിന്നിടുന്നു. ഇതിനോടകം നിരവധി പ്രഗത്ഭരായ നേതാക്കള്‍ ഈ സംഘടനയുടെ ഭരണ സാരഥ്യം വഹിച്ചിരുന്നു. കാലക്രമേണ കുടുംബങ്ങള്‍ കൂടി വന്നപ്പോള്‍ ഭരണസൗകര്യത്തിനായി ഈ ശാഖയെ വിഭജിച്ചു. കഴക്കൂട്ടം, ആറ്റിപ്ര, കണിയാപുരം എന്നിവയാണ് മറ്റു ശാഖകള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന കാലഘട്ടത്തില്‍ സാമുദായിക പ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. എങ്കിലും പല പല ഘട്ടങ്ങളിലായി ശാഖാ പ്രവര്‍ത്തനം നടത്തി വന്ന നേതാക്കളായ ശ്രീമാന്‍മാര്‍ കൊച്ചുകൃഷ്ണന്‍ മുതലാളി, എം.കെ പൊടിയന്‍, ഐക്കര മാധവന്‍, ലക്ഷമണന്‍സാര്‍, സുന്ദരേശന്‍, സദാനന്ദന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയത്തക്കതാണ്. അതിനുശേഷം ശ്രീ.എന്‍.വിശ്വംഭരന്‍, ശ്രീ പി. സുന്ദരേശന്‍ എന്നിവര്‍ നേതൃത്വ നിരയില്‍ വന്നപ്പോഴാണ് ശാഖയ്ക്ക് 1 ലക്ഷം രൂപ മിച്ചം കണ്ടെത്താന്‍ കഴിഞ്ഞത്. അന്ന് ശാഖാ കമ്മിറ്റി കൂടാന്‍ പോലും സ്ഥലമില്ലാതെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് യോഗം കൂടുന്ന അവസ്ഥയായിരുന്നു. പൊതുയോഗത്തിനുപോലും ആളെ കിട്ടാത്ത സാഹചര്യമായിരുന്നു. അന്ന് യോഗം കൗണ്‍സിലറായിരുന്ന ശ്രീ ഷാജി വെട്ടൂരാന്‍ തിരുവനന്തപുരം ജില്ലയുടെ ചാര്‍ജ്ജ് ഏറ്റെടുത്ത് മൈക്രോഫൈനാന്‍സ് പ്രവര്‍ത്തനം നടത്തി വന്ന കാലഘട്ടം അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കരിയില്‍ ശാഖയില്‍ എം.എഫ്.ഐ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ശ്രീ വിജയനെ ചുമതലപ്പെടുത്തി. അദ്ദേഹം ഈ ശാഖയില്‍ എത്തിയപ്പോള്‍ അന്നത്തെ സെക്രട്ടറി 4 മാസം അവധിയില്‍ ആണെന്നു മനസ്സിലാക്കി ഇപ്പോഴത്തെ സെക്രട്ടറിയായ കരിയില്‍ എസ്.ആര്‍ ശിവപ്രസാദിനെ വന്നു കണ്ട് സംസാരിച്ച് തിരികെ പോയി. അതിനുശേഷം ശ്രീ ഷാജി വെട്ടൂരാന്‍ ശിവപ്രസാദിനെ കണ്ടു സംസാരിച്ച് മൈക്രോഫൈനാന്‍സ് രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. വളരെ സന്തോഷപൂര്‍വ്വം പ്രസിഡന്‍റ് ഈ അഭിപ്രായം സ്വാഗതം ചെയ്തു. തുടര്‍ന്ന് ഷാജി വെട്ടൂരാന്‍ പങ്കെടുപ്പിച്ച് ഒരു യോഗം വിളിച്ചു. അങ്ങനെ 2004 ല്‍ ആദ്യ മൈക്രോ യൂണിറ്റ് രൂപം കൊണ്ടു. അതിനുശേഷം ശ്രീ ഷാജി വെട്ടൂരാന്‍ മൈക്രോഫൈനാന്‍സിന്‍റെ മേഖല കോ-ഓര്‍ഡിനേറ്ററായി കരിയില്‍ എസ്.ആര്‍.ശിവപ്രസാദിനെ തെരെഞ്ഞെടുത്തു.

ശാഖാ പ്രസിഡന്‍റുമായി ചേര്‍ന്ന് ചുരുങ്ങിയ സമയം കൊണ്ട് 12 യൂണിറ്റുകള്‍ രൂപീകരിച്ചു. 11 കുടുംബ യൂണിറ്റുകളും രൂപീകരിച്ചു. തുടര്‍ന്ന് ശ്രീ.എ.ബിജുവും ശ്രീ.സുരേഷ്ബാബുവും സഹായത്തിനായി വന്നു. നിലവില്‍ 24 മൈക്രോ യൂണിറ്റുകള്‍ ശാഖയ്ക്കുണ്ട്. ആദ്യമായി മൈക്രോ യൂണിറ്റുകളുടെ യോഗം ഔവര്‍ പബ്ലിക് സ്കൂളില്‍ വച്ച് കൂടുകയുണ്ടായി. ഹാള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ആദ്യമായി ഒരു പൊതുയോഗം കൂടി. യോഗശേഷം ശാഖാ പ്രസിഡന്‍റ് പൊതുവായി ഒരഭിപ്രായം പറഞ്ഞു. സംഘടനാപരമായി ഒരു കൂട്ടായ്മ രൂപമെടുത്തു. ഇനി ഒരു മന്ദിരവും ഹാളും നമ്മുടെ ശാഖയ്ക്ക് ഉണ്ടാകണം. അതിനുവേണ്ട സ്ഥലം എന്‍റെ പരേതയായ മകള്‍ വി.എസ് ഷീജയുടെ സ്മരണാര്‍ത്ഥം നല്‍കാമെന്നു പറഞ്ഞു. അപ്പോള്‍ തന്നെ തൊട്ടടുത്ത പുരയിടത്തിന്‍റെ ഉടമസ്ഥനും ശാഖാ കുടുംബാംഗവുമായ ശ്രീ എം. സുദര്‍ശനന്‍ അവറുകള്‍ അദ്ദേഹത്തിന്‍റെ പിതാവ് ശ്രീ മാധവന്‍ കോണ്‍ട്രക്ടറുടെ സ്മരണാര്‍ത്ഥം 1/2 സെന്‍റ് സ്ഥലം കൂടി നല്‍കാമെന്നു പറഞ്ഞു. ഉടന്‍ തന്നെ പ്രമാണം പതിക്കുവാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. ഒരാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തീകരിച്ചു. ഈ സമയം സെക്രട്ടറിയായിരുന്ന ശ്രീ.പി.സുന്ദരേശന്‍ അവധി കഴിഞ്ഞ് വീണ്ടും ചുമതല ഏറ്റെടുത്തു. ഉടനെ മന്ദിര നിര്‍മ്മാണ കമ്മിറ്റി രൂപീകരണ പൊതുയോഗം കൂടി ശ്രീ വിജയന്‍ കോണ്‍ട്രാക്ടര്‍ മന്ദിര നിര്‍മ്മാണ കമ്മിറ്റിയുടെ കണ്‍വീനറായി തെരെഞ്ഞെടുത്തു. ഇതിനോടകം വാര്‍ഷികം കൂടി. കരിയില്‍ എസ്.ആര്‍ ശിവപ്രസാദിനെ ശാഖാ വൈസ് പ്രസിഡന്‍ററായും, എ. ബിജുവിനെ യൂണിയന്‍ പ്രതിനിധിയായും ശാഖാ കമ്മിറ്റി പുനസംഘടിപ്പിച്ചു. അതിനുശേഷം അന്ന് ചെമ്പഴന്തി ഗുരുകുലം മഠാധിപതിയായിരുന്ന ബ്രഹ്മശ്രീ അമൃതാനന്ദ സ്വാമികള്‍ മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഭരണസമിതിയും മന്ദിര നിര്‍മ്മാണ കമ്മിറ്റിയും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു വരികെ ശാഖാ സെക്രട്ടറി ശ്രീ പി. സുന്ദരേശന്‍ അവര്‍കള്‍ ശാരീരിക ബുദ്ധിമുട്ടു കാരണം രാജി വച്ചു. രാജി സ്വീകരിച്ച യൂണിയന്‍ കമ്മിറ്റി യോഗത്തിലൂടെ ശ്രീ കരിയില്‍ എസ്.ആര്‍ ശിവപ്രസാദിനെ സെക്രട്ടറിയായും ശ്രീ വിജയന്‍ കോണ്‍ട്രാക്ടറെ വൈസ് പ്രസിഡന്‍ററായും തെരെഞ്ഞെടുത്തു. അതിനുശേഷം മന്ദിര നിര്‍മ്മാണത്തോടൊപ്പം പുതിയ ഭരണ സമിതി പല പരിഷ്കാരങ്ങള്‍ക്കും തുടക്കമിട്ടു. അതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. ഈ പ്രവര്‍ത്തനങ്ങള്‍ സമുദായംഗങ്ങളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങാന്‍ ശാഖയ്ക്ക് സാധിച്ചു. ശക്തമായ പ്രവര്‍ത്തനത്തിലൂടെ 17 ലക്ഷം രൂപ ചിലവില്‍ 2 നില മന്ദിരം പണി പൂര്‍ത്തിയാക്കി. ഹാളിനോട് ചേര്‍ന്ന ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീ ബാബു ഹാപ്പിലാന്‍റ് എന്ന ഗുരുഭക്തന്‍ മഹാഗുരുവിന്‍റെ വിഗ്രഹം ചെയ്തു സമര്‍പ്പിച്ചു.

ഈ മന്ദിരം പൂര്‍ത്തീകരണത്തില്‍ പ്രസിഡന്‍റ്, സെക്രട്ടറി, മന്ദിര നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എന്നിവരോടൊപ്പം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ഭരണ സമിതി അംഗങ്ങള്‍ എം. സുന്ദരേശന്‍, കെ സദാനന്ദന്‍, ആര്‍.വിജയന്‍, സി.വാസു, എ.ബിജു, റ്റി. സനില്‍കുമാര്‍, കെ.കരുണാകരന്‍, തുടങ്ങിയ വ്യക്തിത്വങ്ങള്‍ ആയിരുന്നു. തുടര്‍ന്ന് 2009 ആഗസ്റ്റ് 17-ാം തീയതി (ചിങ്ങം 1) ന് ആദരണീയനായ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ അവര്‍കള്‍ മന്ദിരം സമുദായ അംഗങ്ങള്‍ക്കു സമര്‍പ്പിച്ചു. ചെമ്പഴന്തി ഗുരുകുല മഠാധിപതിയായിരുന്ന ബ്രഹ്മശ്രീ അമൃതാനന്ദ സ്വാമികള്‍ മഹാഗുരുവിനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം ഇതുവരെ ശാഖ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും നല്ല ശാഖായോഗമാക്കി കരിയില്‍ 917-ാം നമ്പര്‍ ശാഖയെ മാറ്റുവാന്‍ സാധിച്ചു. ഈ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമ്പോള്‍ എല്ലാ പ്രോത്സാഹനങ്ങളും ഇപ്പോഴത്തെ ചെമ്പഴന്തി ഗൂരുകുലം യൂണിയന്‍ കമ്മിറ്റി നല്‍കി വരുന്നു. യൂണിയന്‍ പ്രസിഡന്‍റ് ശ്രീ മഞ്ഞമല സുബാഷ്,സെക്രട്ടറി ഇടവക്കോട് രാജേഷ് യോഗം ഡയറക്ടര്‍ ചെമ്പഴന്തി ജി.ശശി എന്നിവര്‍ നല്‍കുന്ന പിന്‍തുണ എടുത്തു പറയത്തക്കതാണ്. ഇന്ന് ശാഖ മൂന്നാമത്തെ നില ഹൈക്ടെക് ഹാളാക്കി മാറ്റി. കംപ്യൂട്ടര്‍, പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഹാളിന്‍റെ ഉത്ഘാടനം കോവിഡിന്‍റെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ ചടങ്ങോടെ നടത്തുകയും ചെയ്തു.

ശാഖ നടപ്പിലാക്കിയതും ഇപ്പോള്‍ നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍


  • മൂന്ന് നിലകളുള്ള ശാഖാ മന്ദിരം പൂര്‍ത്തിയാക്കി.
  • 20 പേർക്ക് പ്രതിമാസ പെൻഷൻ നൽകി വരുന്നു.
  • ചികിത്സ ഫണ്ടിന് അപേക്ഷ ലഭിച്ച എല്ലാ പേർക്കും ശാഖാ ഫണ്ടിൽ നിന്ന് ചികിത്സ സഹായം നൽകി.
  • സാമ്പത്തിക പിന്നോക്കം നിൽക്കുന്ന 6 വിദ്യാർത്ഥികൾക്ക് പഠന ചിലവിനായി 25000/- രൂപ ഓരോ വർഷവും സ്പോൺസർമാരുടെ സഹായത്താൽ നൽകി വരുന്നു.
  • 2013 ജനുവരി 1-ാം തീയതി മുതൽ ശാഖയിൽെ ഒരു കുടുംബാംഗം മരിച്ച ആ ദിവസത്തെ ചിലവ് ശാഖ വഹിക്കുന്നു. ഏകദേശം 5000 ഓളം രൂപ.
  • ഓരോ വർഷവും 2 അലോപ്പതി , 4 ആയുർവേദo , 4 നേത്ര പരിശോധന ക്യാമ്പുകൾ നടത്തുന്നു.
  • 2013 മുതൽ ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന വിദ്യാർത്ഥികളെ അർഹമായ ഉപഹാരം നൽകി ആദരിക്കുന്നു [വിദ്യാജ്യോതി പുരസ്‌കാരം].
  • 9 വർഷമായി നാനാജാതി മതസ്തരേയും ഉൾപ്പെടുത്തി ഓണത്തിന് 125 പേർക്ക് വീതം [1250/- വിലവരുന്ന] 30 ഇനം സാധനങ്ങൾ ഉൾപ്പെടുത്തി ഓണകിറ്റ് നൽകി വരുന്നു.
  • വർഷംതോറും 50 പേർക്ക് ഓണക്കോടി നൽകി വരുന്നു.
  • എല്ലാ മാസവും പ്രതിമാസ ചതയപൂജ നടത്തി വരുന്നു. കൂടാതെ നിത്യപൂജയുള്ള ഗുരുദേവക്ഷേത്രവും ഉണ്ട്.
  • 2 മാസത്തിലൊരിക്കൽ പ്രഗത്ഭരായ പ്രഭാഷകരെ ഉൾപ്പെടുത്തി പ്രഭാഷണം നടത്തി വരുന്നു. ഇതുവരെ 26 ഓളം പേർ പ്രഭാഷണം നടത്തി കഴിഞ്ഞു.
  • സ്വന്തമായി ലൈബ്രറി ആരംഭിച്ചു.
  • തിരുവനന്തപുരം ജില്ലയിൽ പ്രൊജക്റ്റ് മുഖേന ആയദ്യമായി 5 ലക്ഷം രൂപ വീതം വായ്‌പ ലഭിച്ച മൈക്രോ യൂണിറ്റുകൾ.
  • ശാഖ ഉപഹാരം നൽകി ആദരിച്ചവരിൽ പ്രമുഖർ, MSc ക്ക് 1-ാം റാങ്ക് ലഭിച്ച അജു.വൈ.ബി, M-Tech ന് 2-ാം റാങ്ക് വാങ്ങിയ അഭിലാഷ് ബാബു, എൻട്രൻസ് പരീക്ഷയിൽ 4-ാം റാങ്ക് ജേതാവ് നിതിൻ ജി.കെ, BSc. MSc. ക്കും റാങ്ക് നേടിയ സൗമ്യ, സെൻട്രൽ പോളിടെക്‌നിക്കലിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വി.ആതിര, CBSC സയൻസ് എക്‌സിബിഷനിൽ ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ വാങ്ങിയ അഭിജിത് എസ്.എസ്, സൈക്ലിംഗിൽ സംസ്ഥാന തലത്തിൽ സ്വർണ്ണം നേടിയ അനന്തു എ. , M-Tech ന് ഉയർന്ന മാർക്കോടുകൂടി പാസ്സായ ദിവ്യ കിഷോർ, MBBS പാസ്സായ വിനീത വിജയൻ തുടങ്ങിയവർ കൂടാതെ SSLC , +2 , ഡിഗ്രി തലത്തിലും ഉയർന്ന മാർക്കുവാങ്ങിയ 140 പേരേയും ഇതുവരെ വിദ്യാജ്യോതി പുരസ്‌കാരം നൽകി ആദരിച്ചു.
  • രണ്ടുവർഷമായി അദ്ധ്യാപനരംഗത്ത് സമഗ്രസംഭാവന നൽകിയ അധ്യാപകർക്ക് " ഗുരുജ്യോതി പുരസ്‌കാരം" നൽകി വരുന്നു.
  • റോട്ടറി ക്ലബ്ബുമായി സഹകരിച്ചു 16 പേർക്ക് 15000/- രൂപ വില വരുന്ന വിദേശ നിർമ്മിത വീൽ ചെയറുകൾ നൽകി
  • എക്സ് സർവീസ് ലീഗിൻ്റെ സഹായത്തോടെ 50 വിദ്യാർത്ഥികൾക്കു സൗജന്യ സ്കൂൾ യൂണിഫോം നൽകി വരുന്നു.
  • ആയുർവേദ ഔഷധ സസ്യങ്ങൾ ഗീതാഞ്ജലി ആയുർവേദ മഠവുമായി സഹകരിച്ച് 250 പേർക്ക് വിതരണം ചെയ്‌തു കൂടാതെ ഔഷധ സസ്യങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുസ്‌തകപ്രകാശനവും വിതരണവും ജർമ്മനിയിൽ നിന്നും വന്ന റിട്ട.പ്രൊഫസർ ഗബ്രിയേലയെ കൊണ്ടു നിർവഹിച്ചു.
  • ചികിത്സാചിലവിനായി വലിയ തുകകൾ ശാഖ കുടുംബാംഗങ്ങൾക്കു നൽകുകയുണ്ടായി. വൃക്ക സംബന്ധമായ അസുഖം ബാധിച്ച കുടുംബാംഗത്തിനു 81100/- [ എൺപത്തിഒന്നായിരത്തി ഒരുനൂറ്‌].വൃക്ക മാറ്റിയ മറ്റൊരു കുടുംബാംഗത്തിന് 30000/- രൂപ കൂടാതെ കാൻസർ സംബന്ധമായ അസുഖത്തിന് 20000/- 10000/- 5000/- എന്നീ ക്രമത്തിൽ നൽകി വരുന്നു ഉദരസംബന്ധമായ ശസ്ത്രക്രിയ നടത്തിയ കുടുംബാംഗത്തിനു 10000/- . വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് 10000/-. കാൻസർ സംബന്ധമായി ചികിത്സയിലായിരുന്ന കഴക്കൂട്ടo ശാഖ കുടുംബാംഗവും കരിയിൽ ശാഖയുടെ അഭ്യുദയകാംക്ഷി ആയ വ്യക്തിക്ക് 15000/- രൂപ. ഇതുപോലെ ലക്ഷകണക്കിന് തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി വരുന്നു.
  • എല്ലാ വർഷവും മൾട്ടി കളർ കലണ്ടർ പാമ്പാടി ഫിനാൻസുമായി ചേർന്ന് പ്രിൻറ്റ് ചെയ്‌തു കുടുംബാംഗങ്ങൾക്ക് നൽകുന്നു.
  • നിരവധി പ്രഗത്‌ഭരായ 120 ഓളം പേരെ ആദരിക്കുകയുണ്ടായി.
  • ചെമ്പഴന്തി ഗുരുകുലം യൂണിയൻ ആദ്യം ആയി സംഘടിപ്പിച്ച ശിവഗിരി പദയാത്രയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെ പങ്കെടുപ്പിച്ചു. എല്ലാ വർഷവും ശങ്കർ അനുസ്മരണം , ഗുരുജയന്തി , ഗുരുസമാധി എന്നിവ നടത്തി വരുന്നു.
  • തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം തുടങ്ങി. നിരവധി നിരവധി പ്രവർത്തനങ്ങളാണ് ശാഖ നടത്തി വരുന്നത് .അതിൽ ചിലതു മാത്രമാണ് ഞങ്ങൾ ഇതിൽ ഉൾപ്പെടുത്തിയത്

എസ്.എൻ.ഡി.പി ആജീവനാന്തപ്രസിഡന്റ്




എസ്.എൻ.ഡി.പി സ്ഥാപകനേതാക്കൾ






എസ്.എൻ.ഡി.പി യോഗം നേതാക്കൾ

Sri Vellappally Natesan

SNDP Yogam General Secretary

Dr. M N Soman

SNDP Yogam President

Sri Thushar Vellappally

SNDP Yogam Vice President

എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ നേതാക്കൾ

Our Committee

N. Viswambharan

President

Mob : 9567789794

Kariyil S. R. Shivaprasad

Secretary, S. N. Trust Member

Mob : 9447520658, 9544447849, 7907898934

K. Vijayan Contractor

Vice President

Mob : 9387830023

A. Biju

Union Councillor

Mob : 8089869765

Executive Members



1 K. Karunakaran     
2 R. Vijayan
3 B. Gopinathan
4 T. Sanilkumar
5 C. Vasu
6 Ajayan Konathumukku
7 S. Udayan
8 K. Sureshbabu
9 Lohithakshan
10 Sunilbabu K

എസ്.എൻ.ഡി.പി യോഗം കരിയിൽ ശാഖ നേതാക്കൾ

കരിയിൽ 917-ാം നമ്പർ ശാഖ മന്ദിരം ഉത്ഘാടനം 2009 ഓഗസ്റ്റ് 17 കൂടെ മറ്റു പ്രോഗ്രാമുകളും