• Our Committee

    N. Viswambharan

    President

    Mob : 9567789794

    Kariyil S. R. Shivaprasad

    Secretary, S. N. Trust Member

    Mob : 9447520658, 9544447849, 7907898934

    K. Vijayan Contractor

    Vice President

    Mob : 9387830023

    A. Biju

    Union Counciler

    Mob : 8089869765

    about image

    ദൈവദശകം

    ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ, നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍തോണി നിന്‍പദം

    ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണം

    അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍

    ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം

    നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ! സൃഷ്ടിക്കുള്ള സാമഗ്രിയായതും

    നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കിസ്സായൂജ്യം നല്‍കുമാര്യനും

    നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ

    അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ ജയിക്കുക

    ജയിക്കുക മഹാദേവ! ദീനാവനപരായണ! ജയിക്കുക ചിദാനന്ദ! ദയാസിന്ധോ ജയിക്കുക

    ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

    SNDP യോഗം കരിയിൽ ശാഖ നമ്പർ - 917



    കരിയിൽ മന്ദിരവും ഗുരുദേവ പ്രതിഷ്ഠയും

    Gallery

    History

    എസ് എൻ.ഡി.പി യോഗത്തിന്‍റെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1855-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

    താഴ്നന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു...

    Read More